Monday, July 16, 2007

ഹോമിയോപ്പതിയും ശാസ്ത്രീയതയും

ഹോമിയോപ്പതിയുടെ ശാസ്ത്രീയതയെ കുറിച്ച്‌ അതിന്റെ ഉത്ഭവത്തില്‍ തന്നെ തര്‍ക്കമുള്ളതാണ്‌. എന്നാല്‍ തര്‍ക്കങ്ങളുടെ ശക്തി ശാസ്ത്ര പുരോഗതിയൊടൊപ്പം കുറഞ്ഞു കുറഞ്ഞു വരികയുമാണ്‌. ആദ്യമായി വൈദ്യശാസ്ത്രത്തിന്റെ ശാസ്ത്രീയവശത്തെക്കുറിച്ചും ഹോമിയോപ്പതിയുടെ അശാസ്ത്രീയവശത്തെക്കുറിച്ചും നോക്കാം.


മാനവ ചരിത്രം പരിശോധിച്ചാല്‍ എല്ലാ ശാസ്ത്രവിഭാഗങ്ങളും മനുഷ്യന്റെ ഭൗതിക ആത്മീയ പുരോഗതിയോടൊപ്പം ആനുപാതികമായി വളര്‍ച്ച പ്രാപിച്ചതായി കാണുവാന്‍ കഴിയും. ഇതിന്‌ ഒരു അപവാദം അലോപ്പതി വൈദ്യശാസ്ത്രം മാത്രമാണ്‌. സൂക്ഷ്മപരിശോധനയില്‍ ഈ സത്യം വെളിവാകുന്നതാണ്‌. ചുരുക്കത്തില്‍ മനുഷ്യന്‍ അവന്റെ ആരോഗ്യസംരക്ഷണത്തിന്‌ വളരെ കുറച്ചുകാര്യങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളു.

ആധുനിക വൈദ്യശാസ്ത്രം ആഗന്തുകരോഗങ്ങളെ[Acute disease] കൈകാര്യം ചൈയ്യുന്നതിന്‌ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ആനുപാതികമായി നിജരോഗങ്ങളെ[chronic disease] കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടത് മനുഷ്യവംശത്തിനു തന്നെ ഭീഷണിയായിത്തീരുന്നു. നിജരോഗങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ ആധുനിക വൈദ്യശാസ്ത്രം തികച്ചും നിസ്സഹായാവസ്ഥയിലാണ്‌. താല്‍കാലിക സുഖം ലഭിക്കുന്ന ഔഷധങ്ങള്‍ അവര്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നു. ഇക്കാണുന്ന കണക്കില്ലാത്ത രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന സങ്കീര്‍ണ്ണങ്ങളായ രോഗങ്ങള്‍ മനുഷ്യരാശിയെ ഭീതിപ്പെടുത്തുന്നു.

ജീവശാസ്ത്രത്തില്‍ ഉടലെടുത്തുകൊണ്ടിരിക്കുന്ന ആധുനിക കണ്ടുപിടിത്തങ്ങള്‍ ഹോമിയോപ്പതി വൈദ്യശാസ്ത്രതത്വങ്ങളെ സ്ഥിഥീകരിച്ചുകൊണ്ടിരിക്കുന്നു. ക്രോണോബയോള്‍ജി എന്ന ശാസ്ത്രത്തിന്റെ ആഗമനം ആണ്‌ ഈ വഴിത്തിരിവിനു കാരണം. എല്ലാ ജീവി ഘടനകള്‍ക്കും അടിസ്ഥാനപരമായി താളാത്മക വ്യവസ്ഥകള്‍ ഉണ്ടെന്നും വൈവിധ്യം പുലര്‍ത്തി പ്രവര്‍ത്തിക്കുന്ന ജീവന്റെ ഘടനകള്‍ക്ക്‌ ഒരു താളലയമുണ്ടെന്നും[harmony]ഈ ശാസ്ത്രം പഠിപ്പിക്കുന്നു. 1994-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ബ്രയാന്‍ ഗുഡ്‌വിന്റെ ഹൗ ദി ലെപ്പേഡ്‌ ചെയ്ഞ്ചസ്‌ ഇറ്റ്‌സ്‌ സ്പോര്‍ട്‌സ്‌ എന്ന പുസ്തകത്തില്‍ ഭൗതികവും രസതന്ത്രപരവുമായ വ്യവസ്ഥിതിയുള്ള ഒരു പ്രത്യേക ഘടനാവസ്ഥയാണ്‌ ജീവിതമെന്നു ഗുഡ്‌വിന്‍ പറയുന്നു. ഫിസിക്സിലെ ചാലക നിയമങ്ങള്‍ ജീവികളുടെ ഘടനയും പ്രവര്‍ത്തനവും സംബന്ധിച്ച്‌ ബാധകമാണെന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നു.

ഈ ഗതികനിയമങ്ങള്‍ അരോഗാവസ്തയില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ശാസ്ത്രീയമായി അവതരിപ്പിച്ചത്‌ ഡോ.ഹനിമാന്‍ ആണ്‌. മുന്‍പറഞ്ഞ ക്രോണോബയോളജി ആധുനിക വൈദ്യശാസ്ത്രത്തില്‍ ഇപ്പോള്‍ പ്രയോജനപ്പെടുത്തി ചികില്‍സ ആരംഭിച്ചിരിക്കുന്നു. ലയം നഷ്ടപ്പെട്ട ശരീര വ്യവസ്ഥയെ അതിന്റെ യഥാര്‍തഥ തലത്തിലേക്കു പുന:ക്രമീകരിക്കുകയുമാണ്‌ ആര്‍തന്‍ വിന്‍ഫ്രീ ആവിഷ്ക്കരിച്ചിരിക്കുന്ന ഡൈനമിക്‌ ഡിസീസ്‌ എന്ന ആശയം. 200 വര്‍ഷം മുമ്പ്‌ ഡോ:ഹനിമാന്‍ ഈ തത്വം ആവിഷ്ക്കരിക്കുകയും ശാസ്ത്രീയമായി തിട്ടപ്പെടുത്തുകയും ആരോഗ്യം രോഗം എന്നീ അവസ്ഥകളെ ഈ ആശയത്തില്‍ അടിസ്ഥാനപ്പെടുത്തി വൈദ്യശാസ്ത്രത്തിന്‌ ജന്മം നല്‍കുകയും ചെയ്തു. ഈ ഡൈനാമിസം എന്ന തത്വം ഹോമിയോപ്പതിയില്‍ വിജയകരമായി കാലങ്ങളായി പ്രയോഗിച്ചു വരുന്നു.

ചുരുക്കത്തില്‍ പ്രകൃതി വിശേഷതത്ത്വങ്ങള്‍[ theory]അടിസ്ഥാനമാക്കി ഈ ചികില്‍സാ സമ്പ്രദായം നിലകൊള്ളുന്നു എന്നത്‌ ഒരു യഥാര്‍ത്ഥ വസ്തുതയാണ്‌[facts]. വസ്തുതയും തത്വവും രണ്ടാകുന്നു. വസ്തുതകള്‍ എന്നത്‌ ലോകത്തിന്റെ സ്വകീകൃതതത്വമാണ്‌[data]. തത്ത്വങ്ങള്‍ എന്നു പറയുന്നത്‌ വസ്തുതകളെ വ്യാഖ്യാനിച്ച്‌ വിവരിക്കുന്നതിന്‌ വേണ്ടിയുള്ള ആശയങ്ങളുടെ ഘടനയാണ്‌. ശാസ്ത്രജ്ഞന്മാര്‍ക്കിടയില്‍ തിയറികളെ സംബന്ധിച്ച്‌ തര്‍ക്കങ്ങള്‍ ഉണ്ടായാലും വസ്തുതകളെ അവ നിരാകരിക്കുന്നില്ല. ഐന്‍സ്റ്റിന്റെ ഗുരുത്വാകര്‍ഷണതത്വം ന്യുട്ടന്റെ തത്വങ്ങളെ മാറ്റിവന്നെങ്കിലും ആപ്പിള്‍ താഴേക്കു വീഴാതിരിക്കുന്നില്ല.

അതുപോലെ ഹോമിയോപ്പതി എന്ന ചികില്‍സാരീതി രോഗികളെ സുഖപ്പെടുത്തും എന്നത്‌ ഒരു വസ്തുതയാണ്‌. അതിന്റെ തത്വങ്ങളെ സംബന്ധിച്ചുള്ള അഭിപ്രായവ്യത്യാസങ്ങള്‍ വസ്തുതകളെ ഇല്ലാതെയാക്കുന്നില്ല. ചുരുക്കത്തില്‍ ഇതില്‍ നിന്നും ഒരു കാര്യം മനസിലാക്കാം. ശാസ്ത്രത്തില്‍ ആധുനിക വൈദ്യശാസ്ത്രം മാത്രമാണ്‌ ഊഹാപോഹങ്ങളുടേയും അഭിപ്രായങ്ങളുടേയും അനുമാനത്തിന്റേയും ഭാഗികപരീക്ഷണങ്ങളുടേയും അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്തിട്ടുള്ളത്‌. മറ്റെല്ലാ ശാസ്ത്രശാഖകളും നിശ്ചിതമായ നിയമങ്ങളുടേയും അനുശാസനകളുടെയും അടിസ്ഥാനത്തില്‍ നിന്നു രൂപപ്പെട്ട്‌ വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്നു. ആധുനിക വൈദ്യശാസ്ത്രം ഇന്നും അതിന്‌ ഒരു അപവാദമായി നിലകൊള്ളുന്നു. മറിച്ച്‌ ഹൊമിയോപ്പതി വൈദ്യശാസ്ത്രം നോക്കുക. ആരോഗ്യം, രോഗം, ചികില്‍സ എന്നിവയ്ക്ക്‌ വ്യക്തമായ പ്രകൃതി നിയമങ്ങളും അനുശാസനങ്ങളും ഉണ്ട്‌. ഇങ്ങനെ ബന്ധപ്പെട്ടാല്‍ അതിന്റെ പ്രയോജനത്തില്‍ എത്തിച്ചേരാമെന്ന് പറയുന്ന ഒരു സംവിധാനം ഉണ്ട്‌. അതിന്‌ ഒരു സാങ്കേതിക പദവും ഉണ്ട്‌ - മെഥേഡോളജി[methedology]. വൈദ്യശാസ്ത്രത്തിന്റെ ലക്ഷ്യം മനുഷ്യന്റെ രോഗാവസ്ഥ കുറവാക്കുക എന്നതാണല്ലോ? ഹോമിയോപ്പതി മനുഷ്യന്റെ രോഗാവസ്ഥകുറവാക്കുക എന്ന പ്രാ‍യോഗികതയിലേക്ക് നയിക്കുന്നു. വസ്തുനിഷ്ടമായി ഇത്‌ ആര്‍ക്കും ഗ്രഹിക്കുവാന്‍ കഴിയുന്നതുമാണ്.

3 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

plz read the following links and comment abt this

link 1
link 2
link 3

Dr. Krishnakumar said...

Dear Kiran,
This is in response to the articles by JA. I have already seen those blog posts.

N.J Joju said...

ഹോമിയോപതിയെന്ന ചികിത്സാ സമ്പ്രദായത്തെ ബയോകെമിസ്റ്റ്ട്രി കൊണ്ടല്ല ബയോഫിസിക്സ് കൊണ്ടാണ് വിശദീകരിക്കേണ്ടത് എന്നൊരു വാദം എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. അത് ശരിയാണെന്ന് എനിയ്ക്കും തോന്നുന്നു.

നമുക്ക് പിഴവു വരുന്നതും ഇവിടെയാണെന്നാണ് എനിയ്ക്ക് തോന്നുന്നത്. ഒരു മരുന്നിന്റെ പ്രവര്‍ത്തനത്തെ ബയോകെമിസ്ടികൊണ്ട് വിശദീകരിയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് തെറ്റാണെന്നുള്ള നിഗമനത്തിലാണ് പൊതുവെ എത്തിച്ചേരുന്നത്.

ഹോമിയോപതിയുടെ പ്രയോജനം കണ്ടു മനസിലാക്കിയിട്ടുള്ളയാള്‍ എന്ന നിലയില്‍ ഹോമിയോപതിയെ തള്ളിപ്പറയാന്‍ എനിക്കാവില്ല. വിദഗ്ധര്‍ മറുപടി പറയട്ടെ.