ഹോമിയോപ്പതി വൈദ്യശാസ്ത്രം ഉണ്ടായിട്ട് 200 കൊല്ലങ്ങള്‍ കഴിഞ്ഞതെയുള്ളൂ. അതിന്റെ ഉപജ്ഞാതാവ് ജര്‍മന്‍ ഡോക്ടറായ സാമുവല്‍ ഹനിമാന്‍ ആണ്. ഹോമിയോപ്പതിയുടെ അടിസ്ടാനം ഒരു പ്രകൃതി നിയമമാണ് :
"similia similbus curenter"
മലയാളത്തില്‍ ഇതിനെ "സമം സമേന ശാന്തി" എന്നു പറയാം. അതായത് രോഗിയുടെ ലക്ഷണസമൂഹത്തിന്ന് സമാനമായ ലക്ഷണങ്ങളുള്ള മരുന്നു കണ്ടുപിടിച്ചു അനുയോജ്യമായ വീര്യത്തില്‍ ആവശ്യമായ അളവില്‍ കൊടുക്കുമ്പോള്‍ ഉത്തേജിപ്പിക്കപ്പെടുന്ന ജീവശക്തി രോഗത്തെ കീഴ്പ്പെടുത്തുന്നു.
മാറുന്ന [curable] അസുഖങ്ങള്‍ക്കെല്ലാം ഹോമിയോപ്പതിയില്‍ ചികില്‍സയുണ്ട് .പാര്‍ശ്വഫലങ്ങളില്ലാതെ സ്ഥിരമായും വേഗത്തിലും ആയാസരഹിതവുമായാണ് രോഗങ്ങള്‍ മാറുന്നതെന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
ദീര്‍ഘകാലം ചികില്‍സ വേണ്ടിവരുന്ന അസുഖങ്ങള്‍ക്കാണ് [chronic disease] ഹോമിയോചികില്സ ഏറ്റവും അനുയോജ്യമായത്. അലോപ്പതിയില്‍ സര്‍ജറി നിര്‍ദ്ദേശിക്കുന്ന പല അസുഖങ്ങളും ഹോമിയോ ചികില്‍സ കൊണ്ട് [മരുന്നു കഴിച്ചുകൊണ്ട്] ഭേദമാക്കാന്‍ കഴിയും. ഉദ: ടോണ്‍സില്ലൈറ്റിസ്, മാറ്, ഗര്‍ഭപാത്രം, അണ്ഡാശയം ഇവകളിലെ മുഴകള്‍ തുടങ്ങിയവ.
ഹോമിയോപ്പതി ചികില്‍സാശാസ്ത്രത്തിന്റെ മുഴുവന്‍ സാദ്ധ്യയതകളും രോഗികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയണമെങ്കില്‍ ഈ ശാസ്തത്തിന്റെ പ്രത്യേകതകള്‍ അറിഞ്ഞിരിക്കണം.അലോപ്പതിയുടേയും ആയുര്‍വേദത്തിന്റയും രീതിയില്‍ നിന്നുംഹോമിയോപ്പതിക്ക് വളരെ വ്യത്യാസങ്ങളുണ്ട്. അലോപ്പതിയില്‍ രോഗത്തിന്റെ പേരു കണ്ടുപിടിച്ച് ആ രോഗത്തിനാണ് ചികില്‍സ. ഒരേ രോഗമുള്ളവര്‍ക്കെല്ലാം ചികില്‍സ ഒന്നുതന്നെയായിരിക്കും.
എന്നാല്‍ ഹോമിയോപ്പതിയില്‍ രോഗനാമത്തിനുപരി, രോഗിയുടെ മാനസികവും, വൈകാരികവും ആയിട്ടുള്ള പ്രത്യേകതകള്‍, ശാരീരികലക്ഷണങ്ങളുടെ പ്രത്യേകതകള്‍ തുടങ്ങിയവ കണക്കിലെടുത്താണ് മരുന്നു നിശ്ചയിക്കുന്നത്. അതിനാല്‍ ഒരേ രോഗമുള്ള രണ്ടു പേര്‍ക്ക് മരുന്നുകള്‍ വ്യത്യസ്തമായിരിക്കാം.
ഹോമിയോപ്പതി ഭാവിയുടെ ചികില്‍സാശാസ്ത്രമാണ്. 1850 മുതല്‍ 1950 വരെ ഇംഗ്ലണ്ടിലേയും അമേരിക്കയിലേയും ഏറ്റവും ജനസമ്മതിയുള്ള ചികില്‍സാരീതി ഹോമിയോപ്പതിയായിരുന്നു. ഇന്നും അവിടങ്ങളിലെ അഭിജാതരുടെ ചികില്‍സാരീതി ഹോമിയോപ്പതി തന്നെ . ഇംഗ്ഗ്ലണ്ടിലെ രാജകുടുംബവും മറ്റും ഹോമിയോപ്പതിയുടെ ആരാധകരാണ്. 21ന്നാം നൂറ്റാണ്ടില്‍ ഏറ്റവും കഴിവുള്ളവര്‍ ഈ രംഗത്തേക്ക് കടന്നുവരുമ്പോള്‍ ഹോമിയോപ്പതിയുടെ അംഗീകാരം ഇനിയും വര്‍ദ്ധിച്ച് ഏറ്റവും ജനസമ്മതിയുള്ള ശാസ്ത്രമാകും എന്ന് നമുക്ക് പ്രത്യാശിക്കാം.
ഇപ്പോള്‍ മഴക്കാലാരംഭത്തില്‍ വൈറല്‍ പനി, ചിക്കന്‍ ഗുനിയ മുതലായ അസുഖങ്ങള്‍ക്ക് ഏറ്റവും ഫലപ്രദം ഹോമിയോചികില്സയാണെന്ന് അധികം താമസിയാതെ ജനങ്ങള്‍ തിരിച്ചറിയും. ഈ ശാസ്ത്രത്തെക്കുറിച്ചും രോഗചികില്‍സയെക്കുറിച്ചും കൂടുതലറിയാന്‍ ബന്ധപ്പെടുക - mastersclinic@gmail.com
Thursday, June 14, 2007
Subscribe to:
Post Comments (Atom)
1 comment:
സൌകര്യം കിട്ടുമ്പോള്‍ ഇതുവായിക്കുക
Post a Comment