മനുഷ്യശരീരത്തിന്റെ രോഗനിവാരണശക്തിയെ ഔഷധങ്ങളാല്‍ ഉദ്ദീപിപ്പിച്ചും യാതൊരുവിധ പാര്‍ശ്വഫലങ്ങളും സൃഷ്ടിക്കാതെയും രോഗം സുഖപ്പെടുത്തി പൂര്‍ണണരോഗവിമുക്തിനേടുകയെന്ന രോഗികളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുകയാണ് ഹോമിയോപ്പതി ചെയ്യുന്നത്.
ഹോമിയോപ്പതി ചികില്‍സ ലക്ഷ്യമാക്കുന്നത് രോഗം ബാധിച്ച വ്യക്തിയെയാണ്. അല്ലാതെ നാമകരണം ചെയ്ത ഏതെങ്കിലും ഒരു രോഗത്തിന് പ്രത്യേകിച്ച് ഒരു മരുന്നു ഹോമിയോപ്പതിയില്‍ ഇല്ല. രോഗം ബാധിച്ച വ്യക്തിയെ എല്ലാതലത്തിലും വിവിധ വശങ്ങളിലൂടെ വിശകലനപഠനം നടത്തി അയാള്‍ക്ക് അനുയോജ്യമായ ഒരു മരുന്നു ഒരു സമയത്ത് നിശ്ചയിക്കുകയും ആ നിശ്ചയിക്കപ്പെട്ട മരുന്നിനാല്‍ അയാള്‍ പൂര്‍ണ്ണമായി സുഖം പ്രാപിക്കുകയും ചെയ്യുന്നു.
Thursday, June 7, 2007
Subscribe to:
Post Comments (Atom)
No comments:
Post a Comment