പരിപൂര്‍ണ്ണ ആരോഗ്യം എന്നൊന്നുണ്ടോ? രോഗങ്ങള്‍ മനുഷ്യനെ എങ്ങനെ കീഴ്‌പ്പെടുത്തുന്നു? ആരോഗ്യത്തെ നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകങ്ങള്‍ ഏതെല്ലാമാണ്? പ്രപഞ്ചത്തിലെ നാനാവിധമായ സ്വാധീനങ്ങള്‍ക്ക് ദിവസേനയെന്നൊണം മനുഷ്യന്‍ വിധേയനായി കൊണ്ടിരിക്കുന്നു. ഈ സ്വാധീനങ്ങളോടുള്ള പ്രതികരണം പലരിലും വ്യത്യസ്തമായിരിക്കും. ചിലയാളുകളില്‍ ഇത്തരം സ്വാധീനങ്ങള്‍ പ്രകടമായ വ്യതിയാനങ്ങള്‍ ഒന്നും വരുത്തുന്നില്ല. ഭൗതികവും സാമൂഹികവും ആത്മീയവുമായ സ്വാധീനങ്ങളോടും പ്രേരണകളോടും ആരോഗ്യപരമായി പ്രതികരിക്കാനും ആപേക്ഷികമായ ഒരു തുലനാവസ്ഥ നിലനിര്‍ത്താനും അവര്‍ക്ക് വളരെ എളുപ്പത്തില്‍ കഴിഞ്ഞു. പക്ഷേ ഭൂരിപക്ഷം ആളുകള്‍ക്കും ഈ തുലനാവസ്ഥ നിലനിര്‍ത്താന്‍ സാധിക്കുന്നില്ല. ഏറ്റവും വ്യാപകമായ അര്‍ഥത്തില്‍ ഇവരാണ് രോഗികള്‍. ഒരോ രോഗിയിലും രോഗാവസ്ഥയുടെ പ്രതിഫലനം തികച്ചും വ്യത്യസ്ഥവും അവനവനുതന്നെ പ്രത്യേകമായ രീതിയിലും ആയിരിക്കും.ആരോഗ്യാവസ്ഥയുടെ വ്യതിയാനം ഭൗതിക തലത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. വൈകാരികവും മാനസികമായ തലത്തില്‍ കൂടി രോഗാവസ്ഥയുടെ പ്രതിഫലനം ഉണ്ടാകുന്നതാണ്. ഓരോ മനുഷ്യനും അവന്‍ ജീവിക്കുന്ന പരിതസ്ഥിതിയുടെ സ്വാധീനങ്ങളുമായി വ്യത്യസ്ഥമായ രീതിയില്‍ പ്രതികരിക്കുന്നതായി വളരെ എളുപ്പത്തില്‍ മനസ്സിലാക്കാം. ചിലര്‍ക്ക് വളരെ വലിയ സ്വധീനങ്ങള്‍ പോലും പ്രശ്നരഹിതമായി നേരിടാന്‍ സാധിക്കുമ്പോള്‍ മറ്റു ചിലരില്‍ ചെറിയ പ്രേരണ പോലും വളരെ പ്രകടമായ പ്രതികരണങ്ങള്‍ക്കു കാരണമാകുന്നത് എന്തുകൊണ്ടാണ്? പ്രതികൂലമായ സാഹചര്യങ്ങളിലും പ്രേരണകളിലും ഒരു മനുഷ്യനെ ആരോഗ്യവാനായി നിലനിര്‍ത്തുവാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ എന്തെല്ലമാണ്. ഇതേപ്പറ്റി ചിന്തിച്ചാല്‍ ഒരുകാര്യം പെട്ടെന്നു മനസ്സിലാക്കാം. അതായത് എല്ലാ മനുഷ്യരിലും ബാഹ്യവും ആന്തരികവുമായപ്രേരണകളോട് പ്രതികരിച്ച് അവന്റെ ആരോഗ്യത്തെ സമതുലിതാവസ്ഥയില്‍ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്ന ഒരു പ്രതിരോധശക്തിയുടെ സാന്നിദ്ധ്യം. ഈ പ്രതിരോധശക്തിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള മനസ്സിലാക്കല്‍ പരമപ്രധാനമാണ്.
എല്ല പരിതസ്ഥിതിശക്തികളും അവയുടേതായ സ്വാധീനങ്ങള്‍ മനുഷ്യനില്‍ ചെലുത്തുന്നു. ഈ പ്രേരണകളോട് ആരോഗ്യകരമായി പ്രതികരിച്ച് ഒരു സമതുലിതാവസ്ഥ നിലനിര്‍ത്തുക എന്നുള്ളതാണ് പ്രതിരോധശക്തിയുടെ പ്രാധമിക കര്‍ത്തവ്യം. രോഗകാരണമായ ഇത്തരം സ്വാധീനശക്തി, ഒരുവന്റെ പ്രതിരോധശേഷിയേക്കാള്‍ കൂടുതലാണെങ്കില്‍ ഈ തുലനാവസ്ഥ തെറ്റുകയും രോഗലക്ഷണങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. രോഗാനുഭവം മനുഷ്യന്റെ എല്ലാ തലങ്ങളേയും ബാധിക്കുമെങ്കില്‍ത്തന്നെയും അതിന്റെ പ്രതിഫലനം ശാരീരികമോ വൈകാരികമോ, മാനസികമോ ആയ ഏതെങ്കിലും തലത്തില്‍ കൂടുതലായി കാണപ്പെടുന്നു.
മനുഷ്യന്‍ എന്നത് പൂര്‍ണ്ണവും സമഗ്രവുമായ ഒരു പ്രതിഭാസമാണെന്നും അതിനെ വിവിധ ഭാഗങ്ങളായി വിഭജിക്കാനാവില്ലെന്നും കരള്‍ രോഗത്തിന് അതിന്റെതായ മരുന്നും ജലദോഷത്തിന്‍ വേറൊന്നും തലവേദനയ്ക്ക് മറ്റൊന്നും എന്ന ചികില്‍സാരീതിയുടെ ശാസ്ത്രീയത അപൂര്‍ണ്ണമാണെന്നും ഇതില്‍ നിന്നു മനസ്സിലാക്കാം. മനുഷ്യജീവന്റെ സംയോജിതമായ പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള വ്യക്തവും സമഗ്രവുമായ ഒരു കാഴ്ചപ്പാടോ പഠനമോ ആധുനിക വൈദ്യശാസ്ത്രം എന്ന് അവകാശപ്പെടുന്ന അലൊപ്പതിക്ക് ഇതുവരെ നല്‍കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ഒരു സത്യമായവശേഷിക്കുന്നു.
മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതിഫലിക്കുന്നത് പ്രാഥമികമായി മൂന്നു തലങ്ങളിലാണ്.
1 മാനസിക തലം[Mental level]
2 വൈകാരിക തലം[Emotional level]
3 ശാരീരിക തലം[Physical level]
നിശ്ചിത സമയത്ത് മനുഷ്യപ്രവര്‍ത്തനം ഏതെങ്കിലും ഒരു തലത്തില്‍ പ്രധാനമായി കേന്ദ്രീകരിക്കുമെങ്കില്‍ തന്നെയും ഒരു ചാലിക പ്രതിപ്രവര്‍ത്തനം ഈ തലങ്ങള്‍ തമ്മില്‍ എപ്പോഴുമുണ്ടായിരിക്കും. ഒരു ദീര്‍ഘദൂര ഓട്ടക്കാരന്‍ ഓടുന്ന സമയത്ത് ശാരീരിക തലത്തില്‍ പ്രവര്‍ത്തിക്കുന്നു. ബുദ്ധിമുട്ടുള്ള ഒരു കണക്കു പരിഹരിക്കാന്‍ ശ്രമിക്കുന്ന ഒരാളുടെ പ്രവര്‍ത്തനം മാനസികതലത്തിലാണ് കേന്ദ്രീകരിക്കുന്നത്.അതേ പോലെ വിരഹത്തിനു ശേഷം കണ്ടുമുട്ടുന്ന കമിതാക്കള്‍ വൈകാരിക തലത്തില്‍ പ്രധാനമായും സംവദിക്കുന്നു.
തീര്‍ച്ചയായും മനുഷ്യന്റെ പ്രവര്‍ത്തികള്‍ സംയോജിതവും സമഗ്രവുമാണെങ്കില്‍ തന്നേയും അവന്റെ ശ്രദ്ധയും അവബോധവും ചെയ്യുന്ന പ്രവര്‍ത്തിയെ ആശ്രയിച്ച് ഏതെങ്കിലും ഒരു തലത്തില്‍ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കും. ഈ അറിവ് തികച്ചും ലളിതവും പ്രായോഗികതലത്തില്‍ പ്രയോജനരഹിതവുമായി തോന്നുമെങ്കില്‍ തന്നേയും അതിന് രോഗനിവാരണത്തിലും ചികില്‍സയിലും ഉള്ള പ്രസക്തി വളരെ വ്യാപകവും നിര്‍ണ്ണായകവുമാണ്.
Wednesday, July 18, 2007
Subscribe to:
Post Comments (Atom)
No comments:
Post a Comment